യുഎഇയിലെ ചില ഭാഗങ്ങളിൽ മഴയ്ക്ക് സാധ്യത; കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

ദുബായ്: യുഎഇയിലെ ചില ഭാഗങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഞായറാഴ്ച്ച രാവിലെ മൂടൽമഞ്ഞ് അനുഭവപ്പെടുമെന്ന് നേരത്തെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നു. മൂടൽ മഞ്ഞിനെ തുടർന്ന് ദൃശ്യപരത കുറഞ്ഞതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദ്ദേശം നൽകിയിരുന്നു.

തെക്കുകിഴക്ക് മുതൽ വടക്കുകിഴക്ക് വരെ നേരിയതോ മിതമായതോ ആയ കാറ്റ് ഉണ്ടാകും. ചിലപ്പോൾ മണിക്കൂറിൽ 10 കിലോമീറ്റർ മുതൽ 25 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശും. മണിക്കൂറിൽ 40 കി.മീ വേഗത്തിൽ വടക്കുകിഴക്കൻ കാറ്റിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം.

അബുദാബിയിൽ ഉയർന്ന താപനില 39 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 28 ഡിഗ്രി സെൽഷ്യസുമായിരിക്കും അനുഭവപ്പെടുക. ദുബായിൽ ഉയർന്ന താപനില 38 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 27 ഡിഗ്രി സെൽഷ്യസായിരിക്കുമെന്നും കാലാവസ്ഥാ വിദഗ്ധർ കൂട്ടിച്ചേർത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Visit website
Search

Kerala News

More Posts

error: Content is protected !!