ദുബായ്: യുഎഇയിൽ പുതിയ മന്ത്രാലയം പ്രഖ്യാപിച്ചു. വിദേശ വ്യാപാര മന്ത്രാലയം സ്ഥാപിക്കുന്നുവെന്നാണ് പ്രഖ്യാപനം. ഡോ.താനി അൽ സെയൂദിയെ വിദേശ വ്യാപാര മന്ത്രിയായി നിയമിച്ചു. യുഎഇ പ്രധാനമന്ത്രിയും വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
അതേസമയം, സാമ്പത്തികകാര്യ മന്ത്രാലയത്തിന്റെ പേര് സാമ്പത്തികകാര്യ ടൂറിസം മന്ത്രാലയം എന്ന് മാറ്റിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.