ഇന്ത്യൻ ബഹിരാകാശ സഞ്ചാരി ശുഭാംശു ശുക്ല ഉൾപ്പടെയുള്ള ബഹിരാകാശ സഞ്ചാരികളുമായി ആക്സിയം-4 ദൗത്യ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തി. ഇന്ന് വ്യാഴാഴ്ച വൈകീട്ട് 4 മണിക്കാണ് പേടകം നിലയവുമായി ഡോക്ക് ചെയ്തത്.
24 മണിക്കൂറിലേറെ നീളുന്ന യാത്രയ്ക്കൊടുവിലാണ് സംഘം നിലയത്തിലെത്തിയത്. ആക്സിയം സ്പേസിൻ്റെ യൂട്യൂബ് ചാനലിൽ പേടകം നിലയവുമായി ഡോക്ക് ചെയ്യുന്നതിൻ്റേയും സംഘം നിലയത്തിലേക്ക് പ്രവേശിക്കുന്നതിൻ്റെയും തത്സമയ ദൃശ്യങ്ങൾ കാണാം.