തൃശ്ശൂര്‍ കൊടകരയില്‍ പഴയകെട്ടിടം ഇടിഞ്ഞ് വീണ്‌ 3 ഇതര സംസ്ഥാന തൊഴിലാളികള്‍ കെട്ടിടത്തിനുള്ളിൽ കുടുങ്ങി

Three out-of-state workers were trapped after an old building collapsed in Kodakara, Thrissur.

കൊടകര: തൃശ്ശൂര്‍ കൊടകരയില്‍ പഴയകെട്ടിടം ഇടിഞ്ഞ് വീണ്‌ മൂന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ അകപ്പെട്ടു. ബംഗാൾ സ്വദേശികളായ രാഹുൽ, (19) രൂപേൽ (21), അലീം (30) എന്നിവരാണ് ഉള്ളില്‍ കുടുങ്ങിയത്. ഇതില്‍ ഒരാളെ പുറത്തെടുത്തു. ബാക്കി രണ്ടുപേരെയും രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുന്നു.കെട്ടിടത്തിനുള്ളിൽ നിന്നും കണ്ടെടുത്ത രൂപേൽ എന്ന തൊഴിലാളി ഇപ്പോൾ മരിച്ചതായാണ് പുറത്ത് വരുന്ന വിവരം

കെട്ടിടത്തില്‍ 12 ലധികം പേർ താമസിച്ചിരുന്നെന്നാണ് വിവരം. കുറച്ചു പേർ ഓടി രക്ഷപ്പെട്ടു എന്നാണ് വിവരം. ഫയർഫോഴ്സും പൊലീസും സ്ഥലത്തെത്തി രക്ഷാദൗത്യം തുടരുകയാണ്. ഇന്ന് ജൂൺ 27 ന് രാവിലെയായിരുന്നു അപകടം. കൊടകര ടൗണില്‍ തന്നെയുള്ള ഇതര സംസ്ഥാന തൊഴിലാളികളെ പാര്‍പ്പിച്ചിരുന്ന പഴയ ഇരുനില കെട്ടിടമാണ് തകര്‍ന്നുവീണത്. ചെങ്കല്ലുകൊണ്ട് നിര്‍മിച്ച കെട്ടിടം കനത്ത മഴയെ തുടർന്നാണ് തകർന്നത്. കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയിലാണ് തൊഴിലാളികള്‍ കുടുങ്ങിയതെന്ന് കരുതുന്നത്. ഇവര്‍ രാവിലെ ജോലിക്ക് പോകുന്നതിന് വേണ്ടി ഇറങ്ങുന്നതിനിടെയാണ് കെട്ടിടം ഇടിഞ്ഞുവീണത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!