തൃശൂർ കൊടകരയിൽ പഴയ കെട്ടിടം ഇടിഞ്ഞുവീണുണ്ടായ അപകടത്തിൽ 3 ഇതരസംസ്ഥാനതൊഴിലാളികളും മരണപ്പെട്ടു

തൃശൂർ : തൃശൂർ കൊടകരയിൽ പഴയ കെട്ടിടം ഇടിഞ്ഞുവീണുണ്ടായ അപകടത്തിൽ മൂന്ന് ഇതരസംസ്ഥാനതൊഴിലാളികൾ മരിച്ചു. കെട്ടിടത്തിനുള്ളിൽപ്പെട്ടുപോയ ബംഗാൾ സ്വദേശികളായ രൂപൻ, രാഹുൽ, അലീൻ എന്നിവരാണ് മരിച്ചത്. അപകടത്തിൽ മൂന്നുപേരെയാണ് കാണാതായത്. രൂപനെയും രാഹുലിനെയും രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. അപകടത്തിൽപ്പെട്ട മൂന്നാമത്തെയാളെയും കണ്ടെത്തിയെങ്കിലും മരണം സ്ഥിരീകരിച്ചു.

ഇന്ന് പുലർച്ചയാണ് അപകടമുണ്ടായത്. ഇന്നലെ പെയ്ത ശക്തമായ മഴയ്ക്ക് പിന്നാലെയാണ് കെട്ടിടം തകർന്നത്. ഇതര സംസ്ഥാനത്തൊഴിലാളികൾ താമസിച്ചിരുന്ന കെട്ടിടമാണ് തകർന്നത്. 70 വർഷം പഴക്കമുള്ള കെട്ടിടത്തിലാണ് ഇതരസംസ്ഥാന തൊഴിലാളികൾ താമസിച്ചിരുന്നത്. പതിനേഴ് പേരാണ് കെട്ടിടത്തിൽ താമസിച്ചിരുന്നത്. പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. കെട്ടിടം പൂർണമായും പൊളിച്ചാണ് രക്ഷാദൗത്യം നടത്തുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!