ഷെയ്ഖ് സായിദ്, ഷെയ്ഖ് റാഷിദ് എന്നിവർക്ക് ആദരം : പുതിയ സ്വർണ, വെള്ളി നാണയങ്ങൾ പുറത്തിറക്കി യുഎഇ

Honoring Sheikh Zayed and Sheikh Rashid-New gold and silver coins issued.

രാഷ്ട്ര സ്ഥാപക നേതാക്കളായ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ ആൽ നഹ്യാനെയും, ഷെയ്ഖ് റാഷിദ് ബിൻ സയീദ് അൽ മക്‌തൂമിനെയും ആദരിച്ച് കൊണ്ട് സ്വർണ, വെള്ളി നാണയങ്ങൾ പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് യുഎഇ. രാഷ്ട്ര സ്ഥാപനത്തിലും ദേശീയ സ്വത്വം ശക്തിപ്പെടുത്തുന്നതിലും ഇരുവരും വഹിച്ച പങ്കിനെ അടയാളപ്പെടുത്തുന്നതിന് കൂടിയാണ് ഈ നാണയങ്ങൾ പുറത്തിറക്കിയത്.

സ്വർണ നാണയത്തിന് 40 ഗ്രാം തൂക്കവും 40 മി.മീറ്റർ വ്യാസവുമാണുള്ളത്. ഇതിൻ്റെ മുൻഭാഗത്താണ് സ്ഥാപക നേതാക്കളുടെ ചിത്രം ആലേഖനം ചെയ്‌തിട്ടുള്ളത്. മറുഭാഗത്ത് ദേശീയ ചിഹ്നം, അറബിയിലും ഇംഗ്ലീഷിലും സെൻട്രൽ ബാങ്കിൻ്റെ പേര് എന്നിവയും രേഖപ്പെടുത്തിയിട്ടുണ്ട്.

സെൻട്രൽ ബാങ്കിൻ്റെ അബുദബിയിലെ ആസ്ഥാനത്തുനിന്ന് മാത്രമാണ് ഈ നാണയം വാങ്ങാൻ സാധി ക്കുക. വെള്ളി നാണയം സ്വർണത്തേക്കാൾ അൽപം വലുതാണ്. 50 ഗ്രാം തൂക്കവും 50 മി.മീറ്റർ വ്യാസവു മാണുള്ളത്. മുൻഭാഗത്ത് നേതാക്കളുടെ ചിത്രവും പിറകിൽ ദേശീയ ചിഹ്നത്തിനും ബാങ്ക് നാമത്തിനുമൊപ്പം ‘സ്മാരക നാണയം’ എന്ന് അറബിയിൽ ആലേഖനം ചെയ്തിട്ടുമുണ്ട്. സെൻട്രൽ ബാങ്കിന്റെ വെബ് സൈറ്റ് വഴി വെള്ളി നാണയം വാങ്ങാനും സൗകര്യമുണ്ട്.

രാജ്യത്തിൻ്റെ ഐക്യത്തിന്റെയും വികസനത്തിൻ്റെയും മൂല്യങ്ങൾ ഉറപ്പിക്കുകയെന്ന ലക്ഷ്യത്തോടെ നടക്കുന്ന ‘സായിദ് റാശിദ് കാമ്പയിനോടനുബന്ധിച്ചാണ് ഈ സംരംഭം നടപ്പിലാക്കിയതെന്ന് സെൻട്രൽ ബാങ്ക് ഗവർണർ ഖാലിദ് മുഹമ്മദ് ബലാമ പറഞ്ഞു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!