ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ രാജി ആവശ്യപ്പെട്ട് ഫ്രാൻസിൽ മഞ്ഞമേലങ്കിക്കാരുടെ പ്രക്ഷോഭം വീണ്ടും. ശനിയാഴ്ച പ്രതിഷേധക്കാർ തെരുവിലിറങ്ങി. പലയിടങ്ങളിലും പോലീസും സമരക്കാരും തമ്മിൽ ഏറ്റുമുട്ടുകയും ചെയ്തു.
പ്രതിഷേധക്കാർ വാഹനങ്ങൾ കത്തിക്കുകയും റോഡ് ഗതാഗതം തടസപ്പെടുത്തുകയും ചെയ്തു. ഇതേ തുടർന്ന് പോലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. നിരവധിപ്പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. പ്രതിഷേധക്കാർ വാഹനങ്ങൾ കത്തിക്കുകയും റോഡ് ഗതാഗതം തടസപ്പെടുത്തുകയും ചെയ്തു. ഇതേ തുടർന്ന് പോലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. നിരവധിപ്പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്.
ഇന്ധനവില വർധനയ്ക്കെതിരേ തുടങ്ങിയ പ്രക്ഷോഭത്തെ തുടർന്ന് തുടർച്ചയായ ഒന്പതാം ശനിയാഴ്ചയാണ് സമരക്കാർ തെരുവിലിറങ്ങിയത്. നവംബർ പതിനേഴിനാണ് മഞ്ഞക്കുപ്പായക്കാരുടെ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടത്.