2000 കിലോയുടെ ഭീമൻ കേക്ക് മുറിച്ച് ഈദ് അൽ ഇത്തിഹാദ് ആഘോഷമാക്കി ലുലു ഹൈപ്പർമാർക്കറ്റ്

Lulu Hypermarket celebrates Eid Al-Ittihad by cutting a giant 2000 kg cake

2000 കിലോയുടെ ഭീമൻ കേക്ക് മുറിച്ച് ഈദ് അൽ ഇത്തിഹാദ് ആഘോഷമാക്കി ലുലു ഹൈപ്പർമാർക്കറ്റ്

മൂന്ന് ലെയറിലുള്ള വാനില ഫ്രഷ് ക്രീം കേക്ക് ഒരുക്കിയത് 13 ഷെഫുമാരും നൂറിലധികം ലുലു സ്റ്റാഫുകളും ചേർന്ന്

അൽ ഐൻ : കുവൈത്താത്ത് ലുലു ഹൈപ്പർമാർക്കറ്റിൽ 2000 കിലോ​ഗ്രാം തൂക്കം വരുന്ന കേക്ക് മുറിച്ച് 54ആം ഈദ് അൽ ഇത്തിഹാദ് ആഘോഷിച്ചു. സ്കൂൾ വിദ്യാർത്ഥികൾ അവതരിപ്പിച്ച അറബിക് നൃത്തവും ​ഗാനങ്ങളും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി.

അൽ അമീര മുൻസിപ്പൽ കമ്മ്യൂണിറ്റി സെന്റർ ഡയറക്ടർ അഹമ്മദ് ഉംറാൻ അൽ അമേരി, അൽ ഐൻ പൊലീസ് ഉദ്യോ​ഗസ്ഥർ, ലുലു അൽ ഐൻ ഡയറക്ടർ ഷാജി ജമാലുദ്ദീൻ എന്നിവർ ചേർന്ന് കേക്ക് മുറിച്ച് ഈദ് അൽ ഇത്തിഹാദ് ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു. ഉപഭോക്താക്കളും ഉൾപ്പടെ അയ്യാരിത്തോളം പേർ ആഘോഷത്തിൽ ഭാ​ഗമായി.

ലുലു റീജിയണൽ ഷെഫ് റിയാസ് സി.ഒ ഹംസയുടെ നേതൃത്വത്തിലുള്ള 13 ഷെഫുമാരും നൂറിലധികം സ്റ്റാഫുകളും ചേർന്നാണ് കേക്ക് ഒരുക്കിയത്. 24 മണിക്കൂർ കൊണ്ടാണ് മൂന്ന് ലെയറിലുള്ള വാനില ഫ്രഷ് ക്രീം കേക്ക് പൂർത്തിയാക്കിയത്. കേക്ക് സ്റ്റാൻഡ് അടക്കം മൂന്ന് ദിവസം നീണ്ട ശ്രമത്തിലാണ് പൂർത്തീകരിച്ചത്. ചെറീസ് ഫ്രഷ് ഫ്രൂട്ട്സ് എന്നിവ കൊണ്ടുള്ള സ്വാദിഷ്ഠമായ രുചികൂട്ടിലാണ് കേക്ക് ഒരുക്കിയത്. കേക്ക് ഉപഭോക്താകൾക്ക് ഈദ് അൽ ഇത്തിഹാദ് ആഘോഷത്തിന്റെ ഭാ​ഗമായി പങ്കുവച്ചു. വിവിധ കലാപരിപാടികളും അരങ്ങേറി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!