ഷാർജയിൽ 500 ല്‍ അധികം മലയാളി ബിസിനസ്സു കാരുടെ അപൂർവ സംഗമം; ആശയവും ആവേശവും അലതല്ലി.

ദുബായ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ബിസിനസ്സ് കൂട്ടായ്മയായ ഐ പി എ യും ഈഗിൾ ബിസ്‌ കോണും ഒന്നുചേർന്നു ഷാർജ എക്സ്പോ സെന്ററിൽ സംഘടിപ്പിച്ച ബിസിനസ്സ് കോൺക്‌ളേവ് ശ്രദ്ധേയമായി.

യു എ ഇ യുടെ വിവിധ ഭാഗങ്ങളിൽനിന്നും കേരളത്തിൽ നിന്നുമായി ആഞ്ഞൂറില്‍പരം പ്രതിനിധികൾ പങ്കെടുത്തു.
ഐ പി എ ചെയർമാൻ റിയാസ് കിൽട്ടൻ മുഖ്യ പ്രഭാഷണം നടത്തി. മുൻ ചെയര്‍മാനും മലബാർ ഗോൾഡ് എക്സി.ഡയറക്ടറുമായ എ കെ ഫൈസൽ ആശംസ നേർന്നു.

സക്സസ് കേസ് സ്റ്റഡി എന്ന സെക്ഷനിൽ നെല്ലറ,ഡീപ് സീ ഫുഡ്സ്, ഹോട്ട് പായ്ക്ക് എന്നീ പ്രമുഖ കമ്പനികളുടെ സാരഥികൾ പങ്കെടുത്തു സംസാരിച്ചു.

ഡാന്യൂബ് പ്രോപർട്ടിയുടെ സ്ഥാപകനും ചെയർമാനുമായ റിസ്വാൻ സാജൻ മുഖ്യാതിഥി ആയിരുന്നു.
മുംബയിയിലെ ചേരിയിൽനിന്ന് ദുബായിലെ റിയൽ എസ്റ്റേറ്റ്‌ മേഖലയോളം വളർന്നു കയറിയ തന്റെ ജീവിതം സദസ്യരുമായി അദ്ദേഹം പങ്കുവെച്ചു.

ഷംസുദ്ധീൻ,ഫസലു റഹ്‌മാൻ,എകെ മൊയ്തുണ്ണി, അബ്ദുള്ള( നെല്ലറ ഫുഡ്സ്) ഫഹിയാസ്,യൂസഫ്, ഹംസ കെ കെ, ഹാരീസ്( ഡീപ് സീ ഫുഡ്സ്)
അബ്ദുൾ ജബ്ബാർ,സൈനുദ്ധീൻ പി ബി,ജാസിർ, അന്‍വർ,നിജിബ സുലൈമാൻ( ഹോട് പായ്ക്ക്) എന്നിവരാണ് ‘സക്സസ് കേസ് സ്റ്റഡി’യില്‍ സംബന്ധിച്ചു സംസാരിച്ചത്.

യുഎഇ ബിസിനസ്സ് രംഗത്തു ശ്രദ്ധേയരായ നിജി ഇബ്രാഹിംകുട്ടി(ബ്ലൂ ഡോട്ട് എയർ ആംബുലൻസ്)റഷീദ് വി(ഐബിഎൻ മെഡിക്കൽ എക്യുപ്മെൻറ്)ജെന്നിജോസഫ് (ജെന്നി ഫ്ലവർ)സതീഷ് കുമാർ(കാലിക്കറ്റ് നോട്ട്ബുക്ക് റെസ്റ്റോറന്റ്) ഹാരിസ് കടമ്പത്ത്(ക്ലിക്ഓൺ)എന്നിവർ അടങ്ങിയ പാനൽ ചർച്ച ശ്രദ്ധേയമായി.
കോർപ്പറേറ്റ്‌ ട്രെയിനറും ബിസിനസ്സ് കോച്ചുമായ ഷമീം റഫീഖ് മോഡറേറ്ററായിരുന്നു.
കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ ഡോ.സിജെ റോയിയുടെ അപ്രതീക്ഷിത വേർപാടിൽ യോഗം അനുശോചിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!