കൊച്ചിയിൽ നിന്ന് ഒമാൻ വഴി സ്ലൊവേനിയയിലേക്കുള്ള യാത്രയ്‌ക്കിടെ വിമാനത്തിൽ വച്ച് ഹൃദയാഘാതമുണ്ടായതിനെത്തുടർന്ന് 24 കാരനായ മലയാളി യുവാവ് മരിച്ചു.
പുത്തൻവേലിക്കര തുരുത്തൂർ ഒളാട്ടുപുറത്ത് മെബിൻ ടോമി (24) ആണ് മരിച്ചത്. ടോമി വിൻസന്റ് – മേരി നിമ്മി ദമ്പതികളുടെ മകനാണ്. സ്ലൊവേനിയയിൽ ജോലി ചെയ്യുന്ന മെബിൻ അവധിക്ക് നാട്ടിലെത്തി കഴിഞ്ഞ ഫെബ്രുവരി 23ന് മടങ്ങുമ്പോഴായിരുന്നു സംഭവം. ഓമാനിൽ നിന്ന് വിമാനം ഉയർന്ന സമയത്താണ് ഹൃദയാഘാതമുണ്ടായത്. വിമാനം അടിയന്തരമായി തിരിച്ചിറക്കി ഒമാനിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.
മൃതദേഹം ഇന്ന് രാവിലെ 7ന് കൊച്ചിയിലെത്തിക്കും. സംസ്കാരം വൈകിട്ട് 4.30ന് തുരുത്തൂർ സെന്റ് തോമസ് സീനായ് മൗണ്ട് പള്ളി സെമിത്തേരിയിൽ. സഹോദരി: മേരി മീനു.





