ഇറാനിൽ വെടിവെച്ചിട്ട അമേരിക്കയുടെ എഫ്-15ഇ യുദ്ധവിമാനത്തിലെ രണ്ടാമത്തെ പൈലറ്റിനെയും അതിസാഹസികമായ നീക്കത്തിലൂടെ യുഎസ് സൈന്യം രക്ഷപ്പെടുത്തി. കാണാതായ പൈലറ്റിനെ കണ്ടെത്തിയതായും അദ്ദേഹം ഇപ്പോൾ സുരക്ഷിതനായി ഇറാന് പുറത്തെത്തിയതായും അമേരിക്കൻ സർക്കാർ വൃത്തങ്ങൾഇന്ന് ഞായറാഴ്ച അറിയിച്ചു. പതിറ്റാണ്ടുകൾക്കിടയിൽ ശത്രുരാജ്യത്തിന്റെ മണ്ണിൽ അമേരിക്കൻ സൈന്യം നടത്തുന്ന ഏറ്റവും സങ്കീർണ്ണമായ തിരച്ചിൽ-രക്ഷാ ദൗത്യങ്ങളിൽ ഒന്നാണിത്.
“ഞങ്ങൾ അവനെ തിരികെ എത്തിച്ചു” എന്ന് യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ പ്രഖ്യാപിച്ചു. തകർന്നു വീണ എഫ്-15ഇ ഫൈറ്റർ ജെറ്റിലെ രണ്ടാമത്തെ ക്രൂ അംഗത്തെ രക്ഷപ്പെടുത്തിയതായും അദ്ദേഹം പൂർണ്ണ ആരോഗ്യവാനാണെന്നും ട്രംപ് സ്ഥിരീകരിച്ചു.






