അബുദാബിയിലെ ഇന്ത്യൻ എംബസിയിൽ ഏപ്രിൽ 29ന് ഓപൺ ഹൗസ് നടത്തുന്നു.

An open house is being held at the Indian Embassy in Abu Dhabi on April 29th.

അബുദാബിയിലെ ഇന്ത്യൻ എംബസിയിൽ ഏപ്രിൽ 29ന് ഓപൺ ഹൗസ് നടത്തുന്നു.

അബുദാബി എമിറേറ്റിലെ പ്രവാസികളുടെ തൊഴിൽ സംബന്ധമായ പ്രശ്‌നങ്ങൾ, കോൺസുലാർ വിഷയങ്ങൾ, വിദ്യാഭ്യാസ സംബന്ധിയായ വിഷയങ്ങൾ, ക്ഷേമ പ്രശ്‌നങ്ങൾ തുടങ്ങിയ കാര്യങ്ങളാണ് ഓപൺ ഹൗസിൽ പ്രവാസികൾക്ക് ഉന്നയിക്കാനാവുക.

ഏപ്രിൽ 29ന് ഉച്ചയ്ക്ക് 2 മുതൽ വൈകീട്ട് 4 വരെയാണ് സമയം.അബുദാബി എമിറേറ്റിലെ പ്രവാസികൾക്ക് മാത്രമാണ് ഈ ഓപൺ ഹൗസിൽ പങ്കെടുക്കാനാവുകയെന്ന് അധികൃതർ അറിയിച്ചു.

അതേസമയം പാസ്പോർട്ട് പുതുക്കൽ, ഏതെങ്കിലും രേഖകളുടെ വിതരണം, പ്രമാണീകരണം എന്നീ സേവനങ്ങൾ ഓപൺ ഹൗസിൽ ലഭ്യമാകില്ലെന്നും എംബസി ഉദ്യോഗസ്ഥർ അറിയിച്ചു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Visit website
Search

Kerala News

More Posts

error: Content is protected !!