അബുദാബിയിലെ ഇന്ത്യൻ എംബസിയിൽ ഏപ്രിൽ 29ന് ഓപൺ ഹൗസ് നടത്തുന്നു.
അബുദാബി എമിറേറ്റിലെ പ്രവാസികളുടെ തൊഴിൽ സംബന്ധമായ പ്രശ്നങ്ങൾ, കോൺസുലാർ വിഷയങ്ങൾ, വിദ്യാഭ്യാസ സംബന്ധിയായ വിഷയങ്ങൾ, ക്ഷേമ പ്രശ്നങ്ങൾ തുടങ്ങിയ കാര്യങ്ങളാണ് ഓപൺ ഹൗസിൽ പ്രവാസികൾക്ക് ഉന്നയിക്കാനാവുക.
ഏപ്രിൽ 29ന് ഉച്ചയ്ക്ക് 2 മുതൽ വൈകീട്ട് 4 വരെയാണ് സമയം.അബുദാബി എമിറേറ്റിലെ പ്രവാസികൾക്ക് മാത്രമാണ് ഈ ഓപൺ ഹൗസിൽ പങ്കെടുക്കാനാവുകയെന്ന് അധികൃതർ അറിയിച്ചു.
അതേസമയം പാസ്പോർട്ട് പുതുക്കൽ, ഏതെങ്കിലും രേഖകളുടെ വിതരണം, പ്രമാണീകരണം എന്നീ സേവനങ്ങൾ ഓപൺ ഹൗസിൽ ലഭ്യമാകില്ലെന്നും എംബസി ഉദ്യോഗസ്ഥർ അറിയിച്ചു.






