ഗുഡ്‌ബൈ ഓൾ ഇൻസെക്റ്റ്‌സ്” എന്ന ബ്രാൻഡിൽ വിൽക്കുന്ന രണ്ട് കീടനാശിനി ഉൽപ്പന്നങ്ങൾ വിപണിയിൽ നിന്നും യുഎഇയുടെ എമിറേറ്റ്സ് ഡ്രഗ് എസ്റ്റാബ്ലിഷ്‌മെന്റ് (EDE) പിൻവലിച്ചു. “Goodbye All Insects Max Kills in One Spray”, “Goodbye All Insects Spray ” എന്നീ ഉൽപ്പന്നങ്ങളാണ് വിപണിയിൽ നിന്നും തിരിച്ചെടുത്തത്. ഇത് രണ്ടും എസ്‌സിട്ര (SCITRA) നിർമ്മിച്ചതാണ്.
EDEയിൽ രജിസ്റ്റർ ചെയ്യാത്ത ഉൽപ്പന്നങ്ങളുടെ വിപണനവുമായി ബന്ധപ്പെട്ട നിയന്ത്രണപരവും സാങ്കേതികവുമായ ലംഘനങ്ങൾ അതോറിറ്റി കണ്ടെത്തിയതിനെ തുടർന്നാണ് തിരിച്ചുവിളിക്കൽ ഉത്തരവ് പുറപ്പെടുവിച്ചത്.
മാത്രമല്ല, തിരിച്ചുവിളിച്ച ഉൽപ്പന്നങ്ങളിലൊന്നിൽ നിരോധിത വസ്തു അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തി. കൂടുതൽ പ്രചാരം തടയുന്നതിനും ഉപഭോക്താക്കൾക്കുള്ള അപകടസാധ്യതകൾ കുറയ്ക്കുന്നതിനുമായാണ് ഇത് ഉടൻ വിപണിയിൽ നിന്ന് പിൻവലിക്കുന്നത്.






