ഇന്ത്യക്കാർക്ക് ഇനി മാസത്തവണകളായി ടിക്കറ്റിന്റ പണം അടയ്ക്കാം ; പുതിയ EMI പദ്ധതി പ്രഖ്യാപിച്ച് എമിറേറ്റ്സ് എയർലൈൻസ്
ഇന്ത്യക്കാർക്ക് ഇനി മാസത്തവണകളായി ടിക്കറ്റിന്റ പണം അടയ്ക്കാനാകുന്ന പുതിയ EMI പദ്ധതി പ്രഖ്യാപിച്ച് എമിറേറ്റ്സ് എയർലൈൻസ്.
ഇന്ത്യയിൽ നിന്നുള്ള എമിറേറ്റ്സ് യാത്രക്കാർക്ക് ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ തുക മുഴുവനായി ഒരുമിച്ച് അടയ്ക്കുന്നതിന് പകരം പ്രതിമാസ തവണകളായി (Equated Monthly Instalments – EMI) അടയ്ക്കാനുള്ള സൗകര്യമാണ് എമിറേറ്റ്സ് ഏർപ്പെടുത്തിയിരിക്കുന്നത്.
യാത്രക്കാരുടെ ബഡ്ജറ്റിന് അനുസരിച്ച് ടിക്കറ്റ് തുക 3 മാസം മുതൽ 36 മാസം വരെയുള്ള ഫ്ലെക്സിബിൾ കാലാവധിയിലേക്ക് മാറ്റി അടയ്ക്കാവുന്നതാണ്.
എമിറേറ്റ്സിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് (emirates.com) വഴി ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ഈ പേയ്മെന്റ് ഓപ്ഷൻ തിരഞ്ഞെടുക്കാം.
പങ്കാളികളായ ബാങ്കുകൾ: ഇന്ത്യയിലെ പ്രമുഖ പൊതുമേഖലാ-സ്വകാര്യ ബാങ്കുകളുടെ ക്രെഡിറ്റ് കാർഡുകൾ വഴി ഈEMI സൗകര്യം ലഭ്യമാകും. ഇതിൽ പങ്കാളികളായ പ്രധാന ബാങ്കുകൾ ഇവയാണ്:
AXIS Bank, Bank of Baroda, HDFC Bank, HSBC Bank, ICICI Bank, IDBI Bank, IndusInd Bank, Kotak Mahindra Bank, RBL Bank, Standard Chartered Bank, State Bank of India, and Yes Bank.
എമിറേറ്റ്സ് സർവീസ് നടത്തുന്ന ലോകമെമ്പാടുമുള്ള നൂറ്റാല്പതോളം (140) വിനോദസഞ്ചാര-വാണിജ്യ കേന്ദ്രങ്ങളിലേക്കുള്ള യാത്രയ്ക്ക് ഈ ഇ.എം.ഐ പ്ലാൻ ഉപയോഗപ്പെടുത്താം.
ഇന്ത്യൻ യാത്രക്കാർക്ക് തങ്ങളുടെ സ്വപ്ന യാത്രകൾ ബഡ്ജറ്റ് ഭാരമില്ലാതെ ആസൂത്രണം ചെയ്യാനും, ബിസിനസ്/ഫസ്റ്റ് ക്ലാസ് ക്ലാസുകളിലേക്ക് യാത്രാ അനുഭവം അപ്‌ഗ്രേഡ് ചെയ്യാനും ഈ തീരുമാനം വലിയ രീതിയിൽ സഹായിക്കുമെന്ന് എമിറേറ്റ്സ് ഇന്ത്യ-നേപ്പാൾ വൈസ് പ്രസിഡന്റ് മുഹമ്മദ് സർഹാൻ വ്യക്തമാക്കി.





