മ യ ക്കുമരുന്ന് ഉപയോഗിച്ച് ബോട്ടിന് മുകളിൽ വാഹനം ഇടിച്ചുകയറ്റിയ ഡ്രൈവർക്ക് ദുബായിൽ തടവും പിഴയും
അൽ ഖുസൈസിൽ വാഹനം അശ്രദ്ധമായി റിവേഴ്സ് എടുക്കുന്നതിനിടെ വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന ബോട്ടിലും മറ്റൊരു വാഹനത്തിലും ഇടിച്ചതിന് പി[ന്നാലെയാണ് ഡ്രൈവർ പിടിക്കപ്പെട്ടത്.
അപകടസ്ഥലത്തെത്തിയ പോലീസ് ഡ്രൈവറുടെ പെരുമാറ്റത്തിൽ സംശയം തോന്നി പരിശോധിച്ചപ്പോൾ വാലറ്റിൽ നിന്ന് ‘ക്രിസ്റ്റൽ മെത്താംഫെറ്റാമൈൻ’ (Crystal meth) എന്ന മാരക മ യ ക്കുമരുന്ന് കണ്ടെടുക്കുകയായിരുന്നു.വാഹനം ഓടിക്കുന്നതിന് മുൻപ് ലഹരിമരുന്ന് ഉപയോഗിച്ചിരുന്നതായും വാലറ്റിൽ നിന്ന് കണ്ടെടുത്ത മ യ ക്കുമരുന്ന് സ്വന്തം ആവശ്യത്തിന് കരുതിയതാണെന്നും ചോദ്യം ചെയ്യലിൽ പ്രതി സമ്മതിച്ചു.
വ്യക്തിഗത ഉപയോഗത്തിനായി ലഹ രി മരുന്ന് കൈവശം വയ്ക്കൽ, ലഹരി ഉപയോഗം, ലഹരി ഉപയോഗിച്ച് വാഹനമോടിക്കൽ, അശ്രദ്ധമായി വാഹനമോടി മറ്റൊരാളുടെ സ്വത്ത് നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കോടതി ശിക്ഷ വിധിച്ചത്. തടവുശിക്ഷയ്ക്കും പിഴയ്ക്കും പുറമെ പ്രതിയുടെ ഡ്രൈവിംഗ് ലൈസൻസ് മൂന്ന് മാസത്തേക്ക് താൽക്കാലികമായി റദ്ദാക്കാനും കോടതി ഉത്തരവിട്ടു.






