ഫെഡറൽ നാഷണൽ കൗൺസിൽ അംഗം സഈദ് റാഷിദ് അബ്ദുല്ല അൽ അബ്ദി അൽ നുഐമി അന്തരിച്ചു.

Two-term FNC member Saeed Rashid Al Abdi passes away in UAE; funeral prayer on Thursday

ഫെഡറൽ നാഷണൽ കൗൺസിൽ അംഗം സഈദ് റാഷിദ് അബ്ദുല്ല അൽ അബ്ദി അൽ നുഐമി അന്തരിച്ചു.
ഹൃദയാഘാതത്തെ തുടർന്ന് ബുധനാഴ്ചയാണ് അദ്ദേഹം അന്തരിച്ചത്. റാസൽഖൈമയെ പ്രതിനിധീകരിക്കുന്ന എഫ്.എൻ.സി അംഗമായിരുന്നു.

ഇന്ന് വ്യാഴാഴ്ച രാവിലെ 8 മണിക്ക് റാസൽഖൈമയിലെ അൽ ഹൈൽ മേഖലയിലുള്ള മുഹമ്മദ് ബിൻ സായിദ് പള്ളിയിൽ വെച്ചാണ് ഖബറടക്ക ചടങ്ങുകൾ നിശ്ചയിച്ചിരിക്കുന്നത്.

കൗൺസിലിന്റെ ഫിനാൻസ്, ഇക്കണോമിക് ആൻഡ് ഇൻഡസ്ട്രിയൽ അഫയേഴ്സ് കമ്മിറ്റിയുടെ ചെയർമാനായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഫെഡറൽ ധകാര്യം, പെൻഷൻ, ഉപഭോക്തൃ സംരക്ഷണം, സാമ്പത്തിക നിയമങ്ങൾ എന്നിവയിൽ സജീവമായി ഇടപെട്ടിരുന്നു. ലാറ്റിൻ അമേരിക്ക, ബൊളീവിയ, ന്യൂസിലാൻഡ്, സെർബിയ തുടങ്ങിയ രാജ്യങ്ങളിലെ പാർലമെന്ററി ചർച്ചകളിൽ യു.എഇയെ പ്രതിനിധീകരിച്ച് പങ്കെടുത്തിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Visit website
Search

Kerala News

More Posts

error: Content is protected !!