ഇറാന്റെ ഭാഗത്തുനിന്നുള്ള ആക്രമണങ്ങൾ വർദ്ധിച്ച പശ്ചാത്തലത്തിൽ, ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന എണ്ണക്കപ്പലുകൾക്ക് അമേരിക്കൻ സൈനിക സുരക്ഷ ലഭ്യമാക്കുന്ന സമയക്രമത്തിൽ മാറ്റം വരുത്തി. രാത്രികാലങ്ങളിൽ കപ്പലുകൾക്ക് നേരെ ആക്രമണങ്ങൾ ശക്തമായതിനെ തുടർന്ന്, പകൽ സമയത്തെ നിർദ്ദിഷ്ട സമയങ്ങളിൽ മാത്രം സഞ്ചരിക്കാനാണ് കപ്പലുകൾക്ക് യു.എസ് നിർദ്ദേശം നൽകിയിരിക്കുന്നതെന്ന് ‘ഫൈനാൻഷ്യൽ ടൈംസിനെ’ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
=കടലിടുക്കിന്റെ തെക്കേ അറ്റത്തുള്ള ഒമാൻ തീരത്തോട് ചേർന്നുപോകുന്ന റൂട്ടിൽ സഞ്ചരിക്കുന്ന കപ്പലുകൾക്ക് കഴിഞ്ഞ മെയ് മാസം മുതൽ അമേരിക്ക വ്യോമ പ്രതിരോധ സുരക്ഷ നൽകിവരുന്നുണ്ട്.
=യു.എസ് നേവൽ കോർഡിനേഷൻ സെന്റർ മാരിടൈം അഡ്വൈസർമാർക്ക് അയച്ച ഇമെയിൽ സന്ദേശങ്ങളെ അടിസ്ഥാനമാക്കി, സുരക്ഷ ലഭിക്കുന്ന സമയപരിധി സെപ്റ്റംബർ മാസം മുതൽ ദിവസേന രണ്ട് പ്രത്യേക സമയക്രമങ്ങളിലേക്ക് (Time Slots) ചുരുക്കിയതായി ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
പ്രാധാന്യം: ഹോർമുസ് കടലിടുക്കിലെ വർദ്ധിച്ചുവരുന്ന സുരക്ഷാ ഭീഷണികളും സമുദ്രപാതയിലെ പ്രതിസന്ധികളും കണക്കിലെടുത്ത് കപ്പൽ കമ്പനികൾ കനത്ത ജാഗ്രതയിലാണ്.






