യുഎഇയിൽ ഈ വേനൽക്കാലത്തെ ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തി. അൽ ഐനിലെ റക്‌നയിൽ വെള്ളിയാഴ്ച പുലർച്ചെ 6 മണിക്കാണ് 2026 വേനൽക്കാലത്തെ ഏറ്റവും കുറഞ്ഞ താപനിലയായ 18.8°C രേഖപ്പെടുത്തിയത്.
അസഹ്യമായ ചൂടിനും അന്തരീക്ഷ ഈർപ്പത്തിനും ശമനം ലഭിച്ചു തുടങ്ങിയതോടെ യു.എ.ഇയിൽ വരാനിരിക്കുന്ന തണുപ്പുകാലത്തെ വരവേൽക്കാനൊരുങ്ങുകയാണ് ജനങ്ങൾ. വരും ദിവസങ്ങളിലും രാജ്യത്തുടനീളം താപനിലയിൽ ക്രമാനുഗതമായ കുറവ് തുടരുമെന്നാണ് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിക്കുന്നത്.






