ഷാർജ അൽ താവൂൻ സ്ക്വയർ നവംബർ 4 മുതൽ തുറന്നുകൊടുക്കും : പുതിയ ഡിസൈൻ പുറത്തുവിട്ടു

Sharjah's Al Taawun Square to open from November 4; new design revealed.

ഷാർജ എക്‌സ്‌പോ സെന്ററിൽ നടക്കുന്ന അന്താരാഷ്ട്ര പുസ്തകോത്സവത്തിന് എത്തുന്ന സന്ദർശകരുടെ യാത്ര സുഗമമാക്കുന്നതിനായി നവംബർ 4-ന് അൽ താവൂൻ സ്ക്വയർ (Al Taawun Square) ഭാഗികമായി തുറക്കും.

പരമ്പരാഗത റൗണ്ട് എബൗട്ടിന് പകരം മണിക്കൂറിൽ ഇരുദിശകളിലേക്കുമായി 4,200 വാഹനങ്ങളെ കടത്തിവിടാൻ ശേഷിയുള്ള പുതിയ ട്രാഫിക് സിഗ്നൽ ജംഗ്ഷനാണ് ഇവിടെ പൂർത്തിയായിവരുന്നത്.

അൽ താവൂൻ സ്ട്രീറ്റിനെ അൽ നഹ്ദ ബ്രിഡ്ജുമായും ദുബായുമായും നേരിട്ട് ബന്ധിപ്പിക്കുന്ന 500 മീറ്റർ നീളമുള്ള 6 വരി അണ്ടർപാസിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ടണലിന്റെ ഒന്നാം ഘട്ടം നവംബർ അവസാനത്തോടെ പൂർത്തിയാകുമെങ്കിലും മൊത്തം റോഡ് വികസന പദ്ധതി 2027 ഫെബ്രുവരിയിലാണ് പൂർണ്ണമായും പൂർത്തിയാകുക.

നിർമ്മാണത്തിനായി താൽക്കാലികമായി മാറ്റിയ ചരിത്രപ്രാധാന്യമുള്ള അൽ താവൂൻ റൗണ്ട് എബൗട്ട് സ്മാരകം (Monument) പദ്ധതി പൂർത്തിയാകുമ്പോൾ പഴയ സ്ഥാനത്ത് പുനഃസ്ഥാപിക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Visit website
Search

Kerala News

More Posts

error: Content is protected !!