കൊ ല്ല പ്പെട്ട ഏഷ്യൻ വംശജന്റെ കുടുംബത്തെ കാണാതായെന്ന വാർത്ത തെറ്റ്: ഷാർജ പൊലീസ്

News that the family of the deceased is missing is incorrect: Sharjah Police

ഷാർജയിൽ കഴിഞ്ഞ മാസം കൊ ല്ല പ്പെട്ട ഏഷ്യൻ വംശജന്റെ ഭാര്യയെയും മകനെയും കാണാതായെന്ന് പ്രചരിക്കുന്ന വാർത്തകൾ പൂർണ്ണമായും തെറ്റാണെന്ന് ഷാർജ പൊലീസ് വ്യക്തമാക്കി. അന്വേഷണ സംഘങ്ങൾ നടത്തിയ പരിശോധിയിൽ ഇരുവരും സ്വന്തം നാട്ടിലേക്ക് മടങ്ങിയതാണെന്ന് കണ്ടെത്തിയതായും പൊലീസ് സ്ഥിരീകരിച്ചു.

ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ടീം നടത്തിയ അന്വേഷണത്തിൽ, ഇരുവരും തങ്ങളുടെ സ്വന്തം നാട്ടിലേക്ക് മടങ്ങിപ്പോയതായി കണ്ടെത്തി. ഇരുവരെയും കാണാതായതായോ അപ്രത്യക്ഷരായതായോ കാണിച്ച് യാതൊരുവിധ പരാതികളും പോലീസിന് ലഭിച്ചിരുന്നില്ലെന്നും അതോറിറ്റി വ്യക്തമാക്കി.

കഴിഞ്ഞ മാസമാണ് കൊലപാതകമെന്ന് സംശയിക്കുന്ന രീതിയിൽ മൃതദേഹം കണ്ടെത്തിയതിനെക്കുറിച്ച് ഷാർജ പൊലീസിന് വിവരം ലഭിക്കുന്നത്. ഉടൻതന്നെ സ്ഥലത്തെത്തിയ വിദഗ്ദ്ധ അന്വേഷണ സംഘങ്ങൾ തെളിവുകൾ ശേഖരിക്കുകയും, പബ്ലിക് പ്രൊസിക്യൂഷൻ്റെ നിർദേശപ്രകാരം മൃതദേഹം ഫോറൻസിക് പരിശോധനക്ക് അയക്കുകയും ചെയ്തിരുന്നു.
തുടർന്ന് കുറ്റകൃത്യ അന്വേഷണ വിഭാഗം (സി.ഐ.ഡി) വിപുലമായ അന്വേഷണം നടത്തുകയും വിവരങ്ങൾ കൃത്യമായി അപഗ്രഥിക്കുകയും ചെയ്‌തു. സൂക്ഷ്‌മമായ പരിശോധനയിലൂടെ കേസിന്റെ ചുരുളഴിച്ച അന്വേഷണ സംഘം, പ്രതികളെ അറസ്റ്റ് ചെയ്യുകയും തുടർ നിയമനടപടികൾക്കായി കേസ് പബ്ലിക് പ്രൊസിക്യൂഷന് കൈമാറുകയും ചെയ്‌.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Visit website
Search

Kerala News

More Posts

error: Content is protected !!