ദുബായിൽ 1.19 കോടി ദിർഹത്തിന്റെ ഫോൺ തട്ടിപ്പ് ; രണ്ട് പ്രതികൾ അറസ്റ്റിൽ

Dubai Police arrest two suspects in phone scams

വ്യക്തികൾക്കും അന്താരാഷ്ട്ര സ്ഥാപനങ്ങൾക്കും വ്യാജ ഔദ്യോഗിക പ്രതിനിധികളായി ചമഞ്ഞ് ഫോൺ തട്ടിപ്പിലൂടെ നിവാസികളിൽ നിന്ന് 1.19 കോടി ദിർഹത്തോളം (Dh11.9m) തട്ടിയെടുത്ത രണ്ട് പേരെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു. ദുബായ് പൊലീസിന്റെ ആന്റി ഫ്രോഡ് സെന്ററാണ് (Anti-Fraud Centre) ഈ വൻ സംഘത്തെ വലയിലാക്കിയത്.

തട്ടിപ്പു സംഘം നിവാസികളിൽ നിന്ന് ആകെ 1,18,77,532 ദിർഹമാണ് (ഏകദേശം 11.9 ദശലക്ഷം ദിർഹം) തട്ടിയെടുത്തത്.

ഔദ്യോഗിക-അന്താരാഷ്ട്ര സ്ഥാപനങ്ങളിലെ ജീവനക്കാരാണെന്ന് വിശ്വസിപ്പിച്ച് ആളുകളെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു രീതി. ബാങ്ക് അക്കൗണ്ടിലുള്ള പണം സ്ഥിരീകരണത്തിനായി വിദേശ അക്കൗണ്ടുകളിലേക്ക് മാറ്റാനും പരിശോധനയ്ക്ക് ശേഷം പണം തിരികെ നൽകാമെന്നും പറഞ്ഞ് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്.

ആദ്യം അയച്ച പണം തികയില്ലെന്ന് പറഞ്ഞ് ചില ഇരകളെക്കൊണ്ട് കയ്യിലുണ്ടായിരുന്ന സ്വർണ്ണാഭരണങ്ങൾ പോലും വിൽപന നടത്തിച്ച് തുക കൈക്കലാക്കി.

ഇരകൾ കുടുംബാംഗങ്ങളുമായോ സുഹൃത്തുക്കളുമായോ ബന്ധപ്പെടുന്നത് തടയാൻ അവരെ ഹോട്ടൽ മുറികളിൽ തങ്ങാൻ നിർബന്ധിക്കുകയും തങ്ങളുടെ മാനസിക നിയന്ത്രണത്തിലാക്കുകയും ചെയ്തു.

ആന്റി ഫ്രോഡ് സെന്ററിലെ പ്രത്യേക അന്വേഷണ സംഘം പണമിടപാടുകൾ പിന്തുടർന്ന് പ്രതികളെ തിരിച്ചറിയുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. വിദേശത്തിരുന്ന് പ്രവർത്തിക്കുന്ന സംഘം സോഷ്യൽ മീഡിയ വഴിയാണ് തങ്ങളെ ജോലിക്ക് നിയോഗിച്ചതെന്ന് പ്രതികൾ ചോദ്യം ചെയ്യലിൽ സമ്മതിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Visit website
Search

Kerala News

More Posts

error: Content is protected !!