ന്യൂഡൽഹിയിൽ നടന്ന എൻ.ഡി.ടി.വി വേൾഡ് സമ്മിറ്റ് 2026-ൽ (NDTV World Summit 2026) പങ്കെടുക്കുന്ന യു.എ.ഇ ഡെപ്യൂട്ടി ചെയർമാൻ ഓഫ് ദി പ്രസിഡൻഷ്യൽ കോർട്ട് ഫോർ ഡെവലപ്മെന്റ് ആൻഡ് ഫാലൻ ഹീറോസ് അഫയേഴ്സ് ഷെയ്ഖ് ദിയാബ് ബിൻ മുഹമ്മദ് ബിൻ സെയ്ദ് അൽ നഹ്യാനും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കൂടിക്കാഴ്ച നടത്തി.
സാമ്പത്തിക-വിനോദസഞ്ചാര മന്ത്രി അബ്ദുല്ല ബിൻ തൗഖ് അൽ മറി, സ്റ്റേറ്റ് മന്ത്രി സഈദ് ബിൻ മുബാറക് അൽ ഹജരി, ഇന്ത്യയിലെ യു.എ.ഇ അംബാസഡർ അബ്ദുല്ല സൈഫ് അൽ നുഐമി എന്നിവരുൾപ്പെടെയുള്ള ഉന്നതതല സംഘമാണ് ശെയ്ഖ് ദിയാബിനൊപ്പമുണ്ടായിരുന്നത്.
ക്രമങ്ങൾക്ക് ഇടയിലുള്ള ലോകം” (A World Between Orders) എന്ന പ്രമേയത്തിൽ നടന്ന ഈ വർഷത്തെ ഉച്ചകോടിയിൽ അന്താരാഷ്ട്ര ബന്ധങ്ങളിലെ മാറ്റങ്ങൾ, സാമ്പത്തിക ഭാവികൾ, സാങ്കേതികവിദ്യ, സുരക്ഷ തുടങ്ങിയ വിവിധ വിഷയങ്ങൾ ചർച്ച ചെയ്തു.
ഇന്ത്യയും യു.എ.ഇയും: മാറിക്കൊണ്ടിരിക്കുന്ന ഗൾഫ് മേഖലയിലെ പങ്കാളിത്തം കെട്ടിപ്പടുക്കൽ” എന്ന സെഷനിൽ സാമ്പത്തിക മന്ത്രി അബ്ദുല്ല ബിൻ തൗഖ് അൽ മറി യു.എ.ഇയുടെ പ്രഭാഷണം നിർവഹിച്ചു. അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയുടെ വർദ്ധിച്ചുവരുന്ന പങ്കും ഉച്ചകോടിയിൽ എടുത്തുപറഞ്ഞു.






