മഴവെള്ളക്കെട്ടുകൾ ഒഴിവാക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങൾ ശക്തമാക്കുന്നതിനുമായി ദുബായിലെ മഴവെള്ള ഡ്രെയിനേജ് ശൃംഖല വികസിപ്പിക്കുന്ന നാല് പുതിയ പദ്ധതികൾക്ക് ദുബായ് മുൻസിപ്പാലിറ്റി കരാർ നൽകി. ‘തസ്രീഫ്’ (Tasreef) പ്രോഗ്രാമിന്റെ മൂന്നാം ഘട്ടത്തിൽ ഉൾപ്പെടുത്തി 300 കോടി ദിർഹം (3 Billion AED) ചെലവിലാണ് ഈ പദ്ധതികൾ നടപ്പിലാക്കുന്നത്.
പദ്ധതിയുടെ വിവരങ്ങൾ: നഗരത്തിലെ പ്രധാന മേഖലകളിലായി മൂന്ന് മീറ്റർ വരെ വ്യാസമുള്ള ഏകദേശം 100 കിലോമീറ്റർ നീളത്തിൽ പുതിയ പ്രധാന ഡ്രെയിനേജ് ലൈനുകൾ നിർമ്മിക്കുകയും വികസിപ്പിക്കുകയും ചെയ്യും. ഏകദേശം 100 ചതുരശ്ര കിലോമീറ്റർ പ്രദേശത്ത് ഇത് പ്രയോജനം ചെയ്യും.
ഉൾപ്പെടുന്ന പ്രധാന മേഖലകൾ: ജുമൈറ & ഉമ്മു സുഖീം: 42 കിലോമീറ്റർ നീളത്തിൽ ഡ്രെയിനേജ് ലൈനുകൾ നിർമ്മിക്കും (ഉമ്മു സുഖീം 1, 2, 3, അൽ സഫ, അൽ മനാറ പ്രദേശങ്ങൾ).
ഷെയ്ഖ് സായിദ് റോഡ് & അൽ ഖൈൽ റോഡ്: അൽ ഖൂസ് ഇൻഡസ്ട്രിയൽ ഏരിയ 1, 3, 4, അൽ ബർഷ 1 തുടങ്ങിയ പ്രദേശങ്ങളെ ബന്ധിപ്പിച്ച് 14 കിലോമീറ്റർ പാത.
അൽ വസൽ & ദുബായ് വാട്ടർ കനാൽ കിഴക്കൻ മേഖല: സാബീൽ 2, അൽ വസൽ, ജുമൈറ 1 & 2, അൽ ബദാ, അൽ സത്വ, വേൾഡ് ട്രേഡ് സെന്റർ പ്രദേശങ്ങൾ ഉൾപ്പെടുത്തി 21 കിലോമീറ്റർ ശൃംഖല.
അൽ മർമൂം: അൽ മർമൂം മേഖലയിൽ 23 കിലോമീറ്റർ ദൈർഘ്യമുള്ള ഡ്രെയിനേജ് ശൃംഖല.
തസ്രീഫ് പദ്ധതി (Tasreef Programme): മൊത്തം 30,000 കോടി ദിർഹം (30 Billion AED) ചെലവിൽ ദുബായ് മുൻസിപ്പാലിറ്റി നടപ്പിലാക്കുന്ന ഈ വൻകിട പദ്ധതി പൂർത്തിയാകുന്നതോടെ നഗരത്തിലെ മഴവെള്ള ഡ്രെയിനേജ് ശേഷി 700 ശതമാനം വർധിക്കും.






