ഷാർജ: കെ.ടി മാടായി എഴുതിയ രണ്ട് കവിതാ സമാഹാരങ്ങൾ ഷാർജ അന്താരാഷ്ട്ര ബുക്ക് ഫെയറിൽ വെച്ച് പ്രകാശനം ചെയ്തു. മലയാള ഭാഷയിൽ സ്നേഹത്തിൻ തുള്ളികൾ, ഇംഗ്ലീഷിൽ A Valley of Love എന്നീ പുസ്തകങ്ങളാണ് പ്രകാശനം ചെയ്തത്. മീഡിയ വൺ ഗൾഫ് എഡിറ്റർ എം.സി.എ നാസർ, ഡോ. ഹസീന ടീച്ചർ, വി.പി.കെ അബ്ദുള്ള ഹാജി എന്നിവർക്ക് നൽകി പ്രകാശനം ചെയ്തു.
ചടങ്ങിൽ കവിയും സാംസ്കാരിക പ്രവർത്തകനുമായ കെ.ഗോപിനാഥൻ പുസ്തകം പരിചയപ്പെടുത്തി. നവാസ് പൂനൂർ, പി. ഹിദായത്തുള്ള, അഷ്റഫ് ഹസൈനാർ, ജുബൈർ വെള്ളാടത്ത്, പുന്നക്കൻ മുഹമ്മദലി, അക്ബർ ലിപി എന്നിവർ ആശംസകൾ പറഞ്ഞു. അഡ്വ. മുഹമ്മദ് റഫിഖ് ചടങ്ങ് നിയന്ത്രിച്ചു.






