ദുബായ് : പ്രവാസി ബുക്സിന്റെ ആഭിമുഖ്യത്തിൽ അനീഷ പി യുടെ വാക്കുകെട്ടുകൾ , ഉണ്ണികൃഷ്ണൻ കൊട്ടാരത്തിന്റെ നീയും ഞാനും കടല് കാണുമ്പോൾ എന്നീ കവിതാസമാഹാരങ്ങളുടെ ചർച്ച നവമ്പർ 29 ഞായറാഴ്ച നടക്കും . കാവ്യായനം എന്ന പേരിൽ സംഘടിപ്പിക്കുന്ന പുസ്തക ചർച്ചാസദസ്സ് ദുബായ് ഖിസൈസിലെ അക്കാഫ് ഇവെന്റ്സ് ഹാളിൽ വെച്ച്, വൈകുന്നേരം 6 മണി മുതലാണ് നടക്കുക . അജിത് വള്ളോലി മോഡറേറ്റർ ആകുന്ന ചടങ്ങിൽ , പി ശ്രീകല , കെ ഗോപിനാഥ് എന്നിവർ പുസ്തക പരിചയം നടത്തും .
അജിത് കണ്ടല്ലൂർ , അനൂപ് ചന്ദ്രൻ , ലേഖ ജസ്റ്റിൻ , റസീന കെ പി എന്നിവർ വിവിധ വിഷയങ്ങളിൽ പ്രഭാഷണം നടത്തും .
രാമചന്ദ്രൻ മൊറാഴ , എം ഒ രഘുനാഥ് , സുരേഷ് കൃഷ്ണ, ബഷീർ മുളിവയൽ , രമേശ് പെരുമ്പിലാവ് , ഷാജി ഹനീഫ്, ദൃശ്യ ഷൈൻ എന്നിവർ കവിതകളെ വിലയിരുത്തി സംസാരിക്കും.
കൂടുതൽ വിവരങ്ങൾക്ക് വെള്ളിയോടൻ : 0558062584. അജിത് വള്ളോലി : 0552088380







