ദുബായ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആൻഡ് ടെക്കനോളജിയിൽ വിദ്യാർത്ഥികളുമായി സംവദിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ഇന്ന് രാവിലെ 9.30 നാണ് അദ്ദേഹം വിദ്യാർത്ഥികൾക്കൊപ്പമുള്ള പരിപാടിയിൽ പങ്കെടുത്തത്. ദുബായിലെ വിവിധ സ്ഥാപനങ്ങളിൽ നിന്നുള്ള ഇന്ത്യക്കാരും മറ്റു രാഷ്ട്രങ്ങളിൽ നിന്നുള്ളവരുമായ വിദ്യാർഥികൾ രാഹുലുമായി സംവദിക്കാൻ എത്തി.
തികച്ചും അനൗപചാരികമായി രീതിയിൽ വിദ്യാർത്ഥികൾക്കൊപ്പം സമയം ചിലവഴിച്ച അദ്ദേഹം അവരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകി. എൻ ആർ ഐ വിദ്യാർത്ഥികൾക്ക് ഇന്ത്യയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രത്യേക സംവരണം അനുവദിക്കുമോ എന്ന ഒരു വിദ്യാർത്ഥിയുടെ ചോദ്യത്തിന് നിലവിലെ രീതിയിൽ പല അപാകതകളും ഉണ്ടെന്നും അത് പരിഹരിക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ഓവർസീസ് കോൺഗ്രസിന്റെ പ്രസിഡന്റ് സാം പിത്രോദയും അദ്ദേഹത്തെ അനുഗമിച്ചു.
Students from IMT Dubai are filled excitement waiting for Congress President @RahulGandhi to arrive & begin his interaction. #RahulGandhiWithDubaiStudents pic.twitter.com/fWnyiUjBUK
— Congress (@INCIndia) January 12, 2019