25 വർഷമായി സൗദിയിൽ പ്രവർത്തിച്ചുവരുന്ന ബെസ്റ്റ് കാർഗോയുടെ യുഎഇയിലെ അഞ്ചാമത്തെയും ജിസിസിയിലെ പത്താമത്തതുമായ ശാഖയാണു ഹോർ അൽ അൻസിലിലെ തലാൽ സൂപ്പർമാക്റ്റിനു സമീപം വമ്പിച്ച ഓഫറുകളോട് കൂടി പ്രവർത്തനം ആരംഭിച്ചത്.
സിൽവർ ജൂബിലി ആഘോഷിക്കുന്ന ഈ വേളയിൽ നിലവിൽ സൗദിയിൽ 5 ഓളം ബ്രാഞ്ച്കളും ഇന്ത്യയിൽ 20 ഇൽ പരം ഡെലിവറി ബ്രാഞ്ചുകളും ഉണ്ട്, കൂടാതെ ഇന്ത്യയിൽ മേജർ എയർപോർട്ട്കളിൽ എല്ലാം ഇന്ററർനാഷണൽ കൊറിയർ ലൈസൻസും ഇന്ത്യയിൽ എവിടെയും സ്വന്തമായി ഡെലിവറി സൗകര്യം ഉള്ള ആദ്യത്തെ കാർഗോ കമ്പനിയും ആണെന്നുള്ളത് ബെസ്റ്റ് കാർഗോയുടെ മാത്രം പ്രത്യേകതയാണ്.
ഇന്ത്യയിലെ എല്ലാ എയർപോർട്ടുകളിലും ഇപ്പോൾ ഒരു ബുദ്ധിമുട്ടും കൂടാതെ കസ്റ്റംസ് ക്ലീറെൻസ് നടന്നു വരുന്നുണ്ട് .കേരളത്തിൽ എവിടെ ആണേലും 7 ദിവസം കൊണ്ട് ഡെലിവറി കൊടുക്കുവാനും സാധിക്കുന്നതാണ്. ഇന്ത്യയിലും യുഎഇയിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കസ്റ്റമർ കെയർ സെന്റർ എന്നത് ബെസ്റ്റ് കാർഗോയ്ക്ക മാത്രം ഉള്ള പ്രത്യേകതയാണ്.
കാർഗോപരമായ എല്ലാ സംശയങ്ങൾക്കും ഇന്ത്യ കസ്റ്റംസ് ഡ്യൂട്ടി സംശയങ്ങൾക്കും TR (Transfer of Residence) പരമായ എല്ലാ സംശയങ്ങൾക്കും BEST CARGO യെ സമീപിക്കാവുന്നതാണ്. ഉദ്ഘാടന ദിവസം നടത്തപെടുന്ന ലക്കി ഡ്രോ വിജയികളെ ഉദ്ഘാടന ചടങ്ങിൽ വെച്ച് തെരഞ്ഞെടുത്തു.
പ്രവാസികൾ രണ്ടു കയ്യും നീട്ടി സ്വീകരിച്ചു എന്നും മികച്ച പ്രതികരണം ആണെന്നും ഏറ്റവും നല്ല സർവീസ് ഇനിയും നല്കാൻ സാധിക്കുമെന്നും തുടർന്നും സഹായ സഹകരണങ്ങൾ ഉണ്ടാകണമെന്നും ഈ വർഷം അവസാനത്തോട് കൂടി യുഎയിലെ എല്ലാ എമിറേറ്റുകളിലും പ്രവർത്തനം ആരംഭിക്കുമെന്നും ഖത്തർ, കുവൈത്ത്, ബഹ്റൈൻ & ഒമാൻ എന്നിവിടങ്ങളിലേക് വ്യാപിപ്പിക്കുമെന്നും ബെസ്റ്റ് കാർഗോ മാനേജിങ് ഡയറക്ടർ റഷീൽ പുളിക്കൽ അറിയിച്ചു.