ഇമാറും ഡി.എം.സി.സിയും സംയുക്തമായി ദുബായ് ഹിൽ എസ്റ്റേറ്റിൽ 200 ഓളം വരുന്ന അപ്പാർട്ട്മെന്റ് യൂനിറ്റുകൾ കഴിഞ്ഞ ദിവസം ലോഞ്ച് ചെയ്തു. 20% പണം നൽകി അപ്പാർട്ട്മെന്റ് സ്വന്തമാക്കുന്നവർക്ക് 3 വർഷത്തെ പുതുക്കാൻ പറ്റുന്ന ട്രേഡ് ലൈസൻസ് സൗജന്യമായി ലഭിക്കും. കൂടാതെ 3 വർഷത്തെ ഫാമിലി റെസിഡൻസി വിസയും 100% ഓണർഷിപ്പ് ബിസിനസ്സും സ്വന്തമാക്കാൻ കഴിയും. പുതു സംരംഭകർക്കും ചെറുകിട കച്ചവടക്കാർക്കും ഇത് ഉപകാരപ്പെടും. യു എ ഇ യിലെ റിയൽ എസ്റ്റേറ്റ് മേഖലയിൽ വളരെ വലിയൊരും മാറ്റം ഇതു വഴി കൊണ്ടുവരാൻ കഴിയും. ഒരു ബെഡ് റൂം അപ്പാർട്ട്മെൻറിൻെറ വില ഒരു മില്യണിൽ താഴെയാണ്. 2 ബെഡ് റൂം അപ്പാർട്ട്മെന്റിന്റെ വില 1.2 മില്യൺ മുതൽ 1.6 മില്യൺ വരെയാണ്.