ഷാർജയിൽ ഒരു റെസിഡൻഷ്യൽ കെട്ടിടത്തിന്റെ 12-ാം നിലയിൽ നിന്ന് 41 കാരിയായ സ്ത്രീ വീണു മരിച്ചതായി ഷാർജ പോലീസ് അറിയിച്ചു.
ഇന്ന് തിങ്കളാഴ്ച പുലർച്ചെയാണ് സംഭവത്തിനെക്കുറിച്ചുള്ള അറിയിപ്പ് ഷാർജ പോലീസിന് ലഭിച്ചത്. ഉസ്ബെക്കിസ്ഥാനി സ്വദേശിനിയാണ് വീണു മരിച്ചത്. ഉടൻ പോലീസും പാരാമെഡിക്കുകളും സംഭവസ്ഥലത്തെത്തിയെങ്കിലും സ്ത്രീ മരണപ്പെട്ടിരുന്നു. പോസ്റ്റ്മോർട്ടത്തിനായി സ്ത്രീയുടെ മൃതദേഹം ഫോറൻസിക് ലബോറട്ടറിയിലേക്ക് മാറ്റിയിരിക്കുകയാണ്.
യുവതി ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക അന്വേഷണത്തിൽ പറയുന്നത്. എന്നിരുന്നാലും, സംഭവത്തിലേക്ക് നയിച്ചത് എന്താണെന്ന് ബുഹൈറ പോലീസ് സ്റ്റേഷൻ കൃത്യമായി അന്വേഷിക്കുന്നുണ്ട്, അതേസമയം യുവതിയുടെ മൃതദേഹം ഫോറൻസിക് ലാബിൽ പരിശോധന നടത്താൻ ഷാർജ പ്രോസിക്യൂട്ടർമാർ ഉത്തരവിട്ടിട്ടുണ്ട്.