മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായില്‍ എത്തി.

Chief Minister Pinarayi Vijayan arrives in Dubai

അമേരിക്കയിലെ മേയോ ക്ലിനിക്കില്‍ ചികിത്സയ്ക്കു ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായില്‍ എത്തി. ഒരാഴ്ച യുഎഇയിലെ വിവിധ എമിറേറ്റുകള്‍ മുഖ്യമന്ത്രി സന്ദർശിക്കും. ദുബായ് എക്സ്പോയിലെ കേരള പവലിയന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കും.അറബ് ലോകത്തെ നിക്ഷേപക പ്രമുഖരെ നേരിൽ കാണും മലയാളി വ്യവസായികളെയും സംരഭകരെയും ലക്ഷ്യമിട്ടുള്ള സംഗമത്തിൽ മുഖ്യമന്ത്രി പങ്കെടുക്കുമെന്നാണ് സൂചന.  അബുദാബി, ഷാർജ എന്നിവിടങ്ങളിലെ മന്ത്രിമാരുമായി മുഖ്യമന്ത്രി ചർച്ച നടത്തും. ഏഴാം തീയതി തിരുവനന്തപുരത്ത് മടങ്ങി എത്തിയേക്കും.

ദുബായ് വിമാനത്താവളത്തിൽ ദുബായ് കോൺസുൽ ജനറൽ അമൻപുരി മുഖ്യമന്ത്രിയെ സ്വീകരിച്ചു. ഒന്നാം തിയതി മുതലാണ് യുഎഇയിലെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക പരിപാടികൾ ആരംഭിക്കുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!