യുഎഇയിൽ തൽക്കാലം ആദായ നികുതി ഏർപ്പെടുത്തില്ലെന്ന് വിദേശ വ്യാപാര സഹമന്ത്രി

The UAE has no plans to follow up its new corporate tax with one on personal income.

യുഎഇയിൽ തൽക്കാലം ആദായ നികുതി ഏർപ്പെടുത്തില്ലെന്ന് യുഎഇ വിദേശ വ്യാപാര സഹമന്ത്രി താനി ബിൻ അഹമ്മദ് അൽ സെയൂദി തിങ്കളാഴ്ച പറഞ്ഞു.

ബ്ലൂംബെർഗ് ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് യുഎഇ തൽക്കാലം ആദായ നികുതി അവതരിപ്പിക്കില്ലെന്ന് മന്ത്രി പറഞ്ഞത്. ആദായനികുതിയെക്കുറിച്ചുള്ള ചോദ്യത്തിനുള്ള മറുപടിയിൽ, “ഇത് ഇപ്പോൾ മേശയിലില്ല,” (It is not at the table at all now) താനി അൽ സെയൂദിയെ ഉദ്ധരിച്ച് ബ്ലൂംബെർഗ് പറഞ്ഞു.

യുഎഇയിൽ 2023 ജൂൺ 1-നോ അതിനു ശേഷമോ ആരംഭിക്കുന്ന സാമ്പത്തിക വർഷങ്ങളിൽ പ്രാബല്യത്തിൽ വരുന്ന ബിസിനസ് ലാഭത്തിന്മേൽ യുഎഇ ഒരു ഫെഡറൽ കോർപ്പറേറ്റ് നികുതി ഏർപ്പെടുത്തുമെന്ന് ധനമന്ത്രാലയം പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തിലാണ് അഭിമുഖം.

ബിസിനസുകൾ 2023 ജൂൺ 1-നോ അതിനു ശേഷമോ ആരംഭിക്കുന്ന അവരുടെ ആദ്യ സാമ്പത്തിക വർഷത്തിന്റെ തുടക്കം മുതൽ യുഎഇ കോർപ്പറേറ്റ് നികുതിക്ക് വിധേയമാകുമെന്നും 375,000 ദിർഹം വരെയുള്ള ലാഭത്തിന് നികുതിയുണ്ടാകില്ലെന്നും മന്ത്രാലയം പറഞ്ഞിരുന്നു. തൊഴിൽ, റിയൽ എസ്റ്റേറ്റ്, മറ്റ് നിക്ഷേപങ്ങൾ എന്നിവയിൽ നിന്നുള്ള വ്യക്തിഗത വരുമാനത്തിന് കോർപ്പറേറ്റ് നികുതി ബാധകമായിരിക്കില്ല.

വരാൻ പോകുന്ന യുഎഇയുടെ പുതിയ കോർപ്പറേറ്റ് നികുതി ബിസിനസുകൾ നല്ല രീതിയിൽ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. അത് പുതിയ ലെവി കമ്പനികൾ ഇപ്പോൾ അടയ്‌ക്കേണ്ട മിക്ക ഫീസിന് പകരമാകുമെന്ന് അൽ സെയൂദി പറഞ്ഞു. എന്നാൽ അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ, കോർപ്പറേറ്റ് നികുതി എങ്ങനെ ചുമത്തുമെന്ന് വ്യക്തമാക്കുന്ന കൂടുതൽ വിശദാംശങ്ങൾ ധനമന്ത്രാലയം പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!