ഖത്തറിൽ കൊവിഡ് വ്യാപനം വലിയ തോതില്‍ കുറഞ്ഞതിന് പിന്നാലെ യാത്രാ മാനദണ്ഡങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം. ഇതിന്റെ ഭാഗമായി ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ള പൂര്‍ണമായും വാക്സിന് എടുത്ത യാത്രക്കാര്‍ക്ക് ക്വാറന്റൈന് വ്യവസ്ഥ ഖത്തര്‍ ഒഴിവാക്കിയിട്ടുണ്ട്.
ഇവര്‍ക്ക് യാത്രയ്ക്കു മുമ്പുള്ള പിസിആര്‍ ടെസ്റ്റിലെ നെഗറ്റീവ് ഫലവും ആവശ്യമില്ല. ഫെബ്രുവരി 28 തിങ്കളാഴ്ച വൈകിട്ട് ഏഴു മണി മുതലാണ് പുതിയ ഇളവുകള്‍ നിലവില്‍ വരിക.