റഷ്യ – യുക്രൈൻ സംഘർഷത്തെ തുടർന്ന് സുരക്ഷാ സാഹചര്യം മോശമായ സാഹചര്യത്തിൽ തലസ്ഥാന നഗരമായ കീവിൽ നിന്ന് അടിയന്തിരമായി പുറപ്പെടാൻ ഉക്രെയ്നിലെ ഇന്ത്യൻ എംബസി അറിയിച്ചു. “വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള എല്ലാ ഇന്ത്യൻ പൗരന്മാരും ഇന്ന് അടിയന്തിരമായി കീവ് വിടാൻ നിർദ്ദേശിക്കുന്നു. ലഭ്യമായ ട്രെയിനുകളിലൂടെയോ മറ്റേതെങ്കിലും മാർഗ്ഗങ്ങളിലൂടെയോ അവിടെ നിന്നും മാറുക,” ഉക്രെയ്നിലെ ഇന്ത്യൻ എംബസി ട്വീറ്റ് ചെയ്തു.
സംഘർഷഭരിതമായ ഉക്രെയ്നിൽ കുടുങ്ങിയ ഇന്ത്യൻ പൗരന്മാരെ തിരികെ കൊണ്ടുവരാൻ കേന്ദ്രസർക്കാർ ‘ഓപ്പറേഷൻ ഗംഗ’ ആരംഭിച്ചു.