യുക്രൈൻ – റഷ്യ പോരാട്ടം ഒരാഴ്ച കഴിയുമ്പോൾ സമാധാന പ്രതീക്ഷയുമായി രണ്ടാംഘട്ട ചർച്ച ഇന്ന് നടക്കും. ചർച്ച നടക്കുന്നത് പോളണ്ട് – ബെലാറൂസ് അതിർത്തിയിലാണ്. ഇന്നത്തെ ഈ ചർച്ചയിൽ വെടിനിർത്തൽ പ്രധാന വിഷയമാകുമെന്നാണ് റിപ്പോർട്ട്. എന്നാൽ റഷ്യയുടെ എല്ലാ ഉപാധികളും അംഗീകരിക്കാൻ ഒരുക്കമല്ലെന്ന് യുക്രൈൻ അറിയിച്ചിട്ടുണ്ട്.
സൈനിക പിന്മാറ്റമായിരിക്കും ഈ ചർച്ചയിൽ ചർച്ചചെയ്യപ്പെടുന്ന പ്രധാന വിഷയം. ഇതിനിടയിൽ യുക്രൈനിലെ സൈനിക നീക്കത്തിൽ നിന്ന് റഷ്യ പിന്മാറണമെന്ന് ഐക്യരാഷ്ട്ര സഭയിൽ ഇന്നലെ അവതരിപ്പിച്ച പ്രമേയത്തിൽ 141 രാജ്യങ്ങൾ അനുകൂല വോട്ട് രേഖപ്പെടുത്തി. എന്നാൽ അഞ്ച് രാജ്യങ്ങൾ പ്രമേന്നിരുന്നു. പ്രമേയത്തെ എതിർത്തത് റഷ്യ, ബെലാറൂസ്, വടക്കൻ കൊറിയ, സിറിയ, എറിത്രിയ എന്നീ രാജ്യങ്ങളാണ്.