നടന്നുകൊണ്ടിരിക്കുന്ന ‘ഓപ്പറേഷൻ ഗംഗ’യുടെ ഭാഗമായി ഉക്രെയ്നിന്റെ അയൽരാജ്യങ്ങളായ റൊമാനിയ, സ്ലൊവാക്യ, പോളണ്ട് എന്നിവിടങ്ങളിൽ നിന്ന് ഒഴിപ്പിച്ച 629 ഇന്ത്യൻ പൗരന്മാരെ മൂന്ന് സി -17 ഹെവി ലിഫ്റ്റ് ട്രാൻസ്പോർട്ട് എയർക്രാഫ്റ്റുകളിലായി ഇന്ത്യൻ വ്യോമസേന ഇന്ന് ശനിയാഴ്ച തിരികെ കൊണ്ടുവന്നു. രാവിലെ ഹിൻഡൺ എയർ ബേസിലാണ് ലാൻഡ് ചെയ്തത്.
റഷ്യൻ സൈനിക ആക്രമണത്തെത്തുടർന്ന് ഫെബ്രുവരി 24 മുതൽ ഉക്രേനിയൻ വ്യോമാതിർത്തി അടച്ചിട്ടിരിക്കുന്നതിനാൽ, യുദ്ധബാധിതമായ ഉക്രെയ്നിന്റെ അയൽരാജ്യങ്ങളായ റൊമാനിയ, ഹംഗറി, സ്ലൊവാക്യ, പോളണ്ട് എന്നിവിടങ്ങളിൽ നിന്നാണ് ഇന്ത്യ പൗരന്മാരെ ഒഴിപ്പിക്കുന്നത്.
ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി 2,056 യാത്രക്കാരെ തിരികെ കൊണ്ടുവരാൻ ഇന്ത്യൻ എയർഫോഴ്സ് (IAF) ഇതുവരെ 10 വിമാനങ്ങൾ പറത്തിയതായി ,” ഐഎഎഫ് പ്രസ്താവനയിൽ പറയുന്നു.
Three C-17 heavy-lift transport aircraft of IAF, that took off yesterday from Hindan airbase, landed back at Hindan this morning. These flights evacuated 629 Indian nationals from Romania, Slovakia & Poland & also carried 16.5 tonnes of relief load from India to these countries.
— ANI (@ANI) March 5, 2022