യുക്രെയിനില്‍ താല്‍കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യ

റഷ്യ ഉക്രെയ്ൻ യുദ്ധം പത്താം ദിവസത്തിലേക്ക് കടക്കുമ്പോൾ, റഷ്യ ഇന്ന് താത്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചിരിക്കുകയാണ്. ആറ് മണിക്കൂര്‍ നേരത്തേക്കാണ് വെടി നിര്‍ത്തല്‍.

മറ്റുള്ള രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാരെ ഒഴിപ്പിക്കാനാണ് താത്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചത്.

ഇന്ന് ഇന്ത്യന്‍ സമയം ഏകദേശം 12.50 ഓടെ വെടിനിര്‍ത്തല്‍ നിലവില്‍ വരുമെന്നാണ് വിലയിരുത്തുന്നത്. ഇന്ത്യയും റഷ്യയോട് താല്‍ക്കാലികമായെങ്കിലും വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

രണ്ട് റൗണ്ട് ചർച്ചകൾ നടന്നെങ്കിലും, കീവ്, ഖാർകിവ് തുടങ്ങിയ ഉക്രേനിയൻ നഗരങ്ങളിൽ റഷ്യൻ ആക്രമണം തുടരുകയാണ്. ഈ 9 ദിവസങ്ങളിൽ നാശ നഷ്ടങ്ങൾ ഒരുപാട് സംഭവിച്ചു. യുഎസും അതിന്റെ സഖ്യകക്ഷികളും റഷ്യയ്ക്ക് മേൽ കനത്ത ഉപരോധം ഏർപ്പെടുത്തി, ഉക്രെയ്ൻ യൂറോപ്യൻ യൂണിയന്റെ ഭാഗമായിത്തീർന്നു, യുദ്ധം എങ്ങനെ അവസാനിപ്പിക്കണമെന്ന് നിർണ്ണയിക്കാൻ യുഎൻഎസ്‌സിയുടെ നിരവധി സെഷനുകൾ നടന്നു.

അതിനിടെ, ഉക്രെയ്നിൽ കുടുങ്ങിക്കിടക്കുന്ന ആയിരക്കണക്കിന് ഇന്ത്യക്കാർക്കായി നിർണായക ഘട്ടത്തിൽ നിൽക്കുന്ന ഇന്ത്യ, സമാധാനപരവും നയതന്ത്രപരവുമായ പരിഹാരത്തിന് ആഹ്വാനം ചെയ്തു. അതേസമയം, ഇന്ത്യൻ പൗരന്മാരെ നാട്ടിലേക്ക് കൊണ്ടുവരാൻ ഓപ്പറേഷൻ ഗംഗയ്ക്ക് കീഴിൽ നിരവധി വിമാനങ്ങൾ പ്രവർത്തിക്കുന്നുണ്ട്.
ഇന്നത്തെ തത്കാലിക വെടി നിർത്തൽ പ്രഖ്യാപിച്ചതോടെ കൂടുതൽ ഇന്ത്യക്കാരെ പെട്ടെന്ന് ഒഴിപ്പിക്കാനുള്ള സാധ്യത തേടുകയാണ് ഇന്ത്യ.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!