റഷ്യയിൽ നിന്നുള്ള എണ്ണ യു എസ്സിൽ വേണ്ടെന്ന് ജോ ബൈഡൻ

റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി നിരോധിച്ച് യുഎസ്. റഷ്യയിൽ നിന്നുള്ള എണ്ണയും ഗ്യാസും മറ്റ് ഇന്ധനങ്ങളും നിരോധിക്കുന്നതായി പ്രസിഡന്റ് ജോ ബൈഡൻ അറിയിച്ചു. ‘യുഎസ് തുറമുഖങ്ങളിൽ റഷ്യൻ എണ്ണ അടുപ്പിക്കില്ല. അമേരിക്കൻ ജനത റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന് നൽകുന്ന ശക്തമായ അടിയായിരിക്കും ഇത്. രാജ്യത്ത് ഇന്ധനവില വർധിക്കാതിരിക്കാൻ സാധ്യമായതെല്ലാം ചെയ്യും. സഖ്യരാജ്യങ്ങളുമായി ആലോചിച്ചെടുത്ത തീരുമാനമാണിത്’– ബൈഡൻ പറഞ്ഞു.

രാജ്യത്ത് ഇന്ധനവില വർധിക്കുന്നതിനിടെയാണു റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി യുഎസ് നിരോധിച്ചത്. യൂറോപ്യൻ രാജ്യങ്ങളിലേക്കും യുഎസിലേക്കും റഷ്യ വൻതോതിൽ എണ്ണ കയറ്റി അയയ്ക്കുന്നുണ്ട്. റഷ്യയ്ക്കുമേൽ കടുത്ത സാമ്പത്തിക ഉപരോധം ഏർപ്പെടുത്തിയതിനു പിന്നാലെയാണ് എണ്ണ ഇറക്കുമതിയും നിരോധിച്ചത്. റഷ്യയുടെ പ്രധാന സാമ്പത്തിക സ്രോതസ്സുകളിലൊന്നാണ് എണ്ണ.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!