വിശുദ്ധ റമദാൻ മാസത്തിൽ ദുബായിലെ പണമടച്ചുള്ള പാർക്കിംഗ് സമയം ദുബായിലെ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) പ്രഖ്യാപിച്ചു.
റമദാൻ മാസത്തിൽ തിങ്കൾ മുതൽ ശനി വരെ രാവിലെ 8 മുതൽ വൈകുന്നേരം 6 വരെയും, രാത്രി 8 മുതൽ രാത്രി 12 മണി വരെയും, ടീകോം സോൺ പാർക്കിംഗ് (F കോഡ് ഉള്ളത്) രാവിലെ 8 മുതൽ വൈകിട്ട് 6 വരെയും, ബഹുനില പാർക്കിംഗ് എല്ലാ സമയങ്ങളിലും പാർക്കിംഗ് ഫീസ് ബാധകമാകും.