പാകിസ്താന്റെ പുതിയ പ്രധാനമന്ത്രിയെ ഇന്നറിയാം. പാകിസ്താൻ മുസ്‌ലിം ലീഗ് (നവാസ്) പാർട്ടി അധ്യക്ഷൻ ഷഹബാസ് ഷരീഫ് (70), ഇമ്രാൻ ഖാന്റെ പാകിസ്താൻ തെഹരീക് ഇ ഇൻസാഫിലെ മെഹമൂദ് ഖുറേഷി (31) എന്നിവരാണ് മത്സരത്തിലുള്ളത്. അവിശ്വാസ വോട്ടെടുപ്പിൽ പരാജയപ്പെട്ട് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പുറത്തായതോടെയാണ് രാജ്യം പുതിയ പ്രധാനമന്ത്രിയെ തേടുന്നത്.
ഇന്ത്യൻ സമയം ഉച്ചയ്ക്ക് 2.30-നാണ് ദേശീയ സഭയിൽ വോട്ടെടുപ്പ്. പാകിസ്താൻ പീപ്പിൾസ് പാർട്ടിയുൾപ്പെടെ ഇമ്രാനെ എതിർത്ത എല്ലാ കക്ഷികളുടെയും സംയുക്ത സ്ഥാനാർഥിയാണ് ഷഹബാസ് ഷരീഫ്. ഇമ്രാൻ ഖാൻ മന്ത്രിസഭയിൽ വിദേശകാര്യമന്ത്രിയായിരുന്നു മെഹമൂദ് ഖുറേഷി.