കൊച്ചിയില്‍ ഒരു കുടുംബത്തിലെ മൂന്ന് പേരെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

Three members of a family have committed suicide in Kochi

പാലാരിവട്ടത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ചനിലയിൽ കണ്ടെത്തി. ശ്രീകല റോഡിൽ വെളിയിൽ വീട്ടിൽ ഗിരിജ, മകൾ രജിത, മകളുടെ ഭർത്താവ് പ്രശാന്ത് എന്നിവരെയാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. രണ്ടുപേരെ തൂങ്ങിമരിച്ചനിലയിലും ഒരാളെ വിഷം കഴിച്ച നിലയിലുമാണ് കണ്ടെത്തിയത്.

ഇന്ന് പുലർച്ചെയാണ് സംഭവം. വീട്ടിലെ കുട്ടികളാണ് മൂവരെയും മരിച്ചനിലയിൽ കണ്ടത്. ഗിരിജയെയും പ്രശാന്തിനെയും തൂങ്ങിമരിച്ചനിലയിലും രജിതയെ വിഷം കഴിച്ചനിലയിലുമാണ് കണ്ടെത്തിയത്. തുടർന്ന് നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. സാമ്പത്തിക പ്രതിസന്ധിയാണ് ആത്മഹത്യയിലേക്ക് പ്രേരിപ്പിച്ചതെന്ന് സൂചിപ്പിക്കുന്ന ആത്മഹത്യാകുറിപ്പ് ലഭിച്ചിട്ടുണ്ട്.പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരണത്തിൽ മറ്റു ദുരൂഹതകൾ വല്ലതും ഉണ്ടോ എന്നത് അടക്കം അന്വേഷിക്കുമെന്ന് പൊലീസ് പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!