താൽക്കാലികമായി അടച്ചിട്ട ലോകത്തിലെ ഏറ്റവും വലുതും ഉയരമുള്ളതുമായ നിരീക്ഷണ ചക്രമായ ഐൻ ദുബായ് തുറക്കുന്നത് വീണ്ടും നീട്ടിയതായി അധികൃതർ അറിയിച്ചു.
മെച്ചപ്പെടുത്തൽ പ്രവർത്തനങ്ങൾക്കായി വേനൽക്കാലം കഴിയുന്നതുവരെ താൽക്കാലികമായി അടച്ചിടുമെന്നാണ് ഐൻ ദുബായ് അതിന്റെ വെബ്സൈറ്റിൽ അറിയിച്ചിട്ടുള്ളത്. മാർച്ച് 14 മുതൽ വിശുദ്ധ റമദാൻ മാസാവസാനം വരെ അടച്ചിടുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ ഏറ്റവും പുതിയ അപ്ഡേറ്റ് അനുസരിച്ച്, വീണ്ടും തുറക്കുന്ന തീയതി നിശ്ചയിച്ചുകഴിഞ്ഞാൽ കൂടുതൽ പ്രഖ്യാപനങ്ങൾ നടത്തും.
ദുബായ് ബ്ലൂവാട്ടർ ദ്വീപിൽ സ്ഥിതി ചെയ്യുന്ന ഐൻ ദുബായ് കഴിഞ്ഞ വർഷം ഒക്ടോബർ 21 നാണ് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തത്.