പ്രശസ്ത തിരക്കഥാകൃത്തും നിർമ്മാതാവുമായ ജോണ്‍പോള്‍ അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം.
ശ്വാസതടസവും മറ്റ് ആരോഗ്യ പ്രശ്നങ്ങളുമായി രണ്ടുമാസത്തോളമായി അസുഖ ബാധിതനായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് ഉച്ചയോടെയാണ് അന്ത്യം. പാലാരിവട്ടം ആലിന് ചുവടിലെ വീട്ടില്‍ ഭാര്യ ഐഷ എലിസബത്തിനൊപ്പമായിരുന്നു താമസം. മകള്‍: ജിഷ. മരുമകന്: ജിബി എബ്രഹാം.
പി എന്‍ മേനോനും കെ എസ് സേതുമാധവനും മുതല്‍ ഭരതനും മോഹനും ജേസിയും കമലും വരെയുള്ള സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിച്ചു. 1980ല്‍ പുറത്തിറങ്ങിയ ഭരതന്റെ ചാമരം ആണ് ആദ്യമെഴുതിയ സിനിമ. വിടപറയും മുമ്പെ, തേനും വയമ്പും, ഇത്തിരിപൂവേ ചുവന്ന പൂവേ, അതിരാത്രം, കാതോടു കാതോരം, യാത്ര, ഉണ്ണികളേ ഒരു കഥ പറയാം, ഒരു മുിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, ഉത്സവ പിറ്റേന്ന്, ചമയം തുടങ്ങിയ സിനിമകള്‍ എഴുതി.
പ്രണയഭാവുകത്വം പിറന്ന രചനകള്‍ മലയാളത്തിന് അപരിചിതമായിരുന്ന പ്രണയഭാവുകത്വവും സിനിമാനുഭവവും സമ്മാനിച്ച ചാമരം ജോണ്‍പോളിന്റെ തൂലികയില്‍ പിറന്ന ആദ്യ ചിത്രം. തുടര്‍ന്ന് മലയാളം എന്നുമോര്‍ത്തിരിക്കുന്ന വിടപറയും മുമ്പെ, തേനും വയമ്പും, ഇത്തിരിപൂവേ ചുവന്ന പൂവേ, അതിരാത്രം, കാതോടു കാതോരം, യാത്ര, ഉണ്ണികളേ ഒരു കഥ പറയാം, ഒരു മുിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, ഉത്സവ പിറ്റേന്ന്, ചമയം തുടങ്ങിയ സിനിമകള്‍ എഴുതി. ടി ദാമോദരന്‍, കലൂര്‍ ഡെന്നീസ് തുടങ്ങിയവരുമായി ചേര്‍ന്നും സിനിമകളെഴുതിയിട്ടുണ്ട് .