ഉത്തരകൊറിയയിൽ ആദ്യ കൊവിഡ് കേസ് റിപ്പോർട്ട് ചെയ്തു. രോഗബാധ റിപ്പോർട്ട് ചെയ്തതോടെ രാജ്യത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ് ഭരണാധികാരിയായ കിം ജോങ് ഉൻ. രാജ്യത്തെ വാർത്താ ഏജൻസിയാണ് ഇത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്
2020ൽ മഹാമാരി റിപ്പോർട്ട് ചെയ്തതിന് ശേഷം ഇതുവരെ കൊവിഡ് കേസുകൾ ഉണ്ടായതായി ഉത്തരകൊറിയ അംഗീകരിച്ചിരുന്നില്ല. നിരവധി അഭ്യൂങ്ങളും രാജ്യത്തിനെതിരെ ഉയർന്നിരുന്നു. എന്നാൽ, വൈറസ് ബാധയുടെ ഉറവിടമോ ഇത് ആളുകളിലേക്ക് പകർന്നോയെന്നോ വ്യക്തമായിട്ടില്ല.