യു എ ഇയിലെ കാലാവസ്ഥ ഇന്ന് പൊടി നിറഞ്ഞതും ചൂടുകൂടിയതുമായിരിക്കുമെന്നും നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) അറിയിച്ചു.
ഇന്നത്തെ കാലാവസ്ഥാ പ്രവചനം പൊതുവെ ചൂടുള്ളതും പകൽ സമയങ്ങളിൽ പൊടി നിറഞ്ഞതുമാണ്. രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ താപനില 45 ഡിഗ്രി സെൽഷ്യസായി ഉയരും.
ഇന്ന് രാത്രിയിലും ബുധനാഴ്ച രാവിലെയും ഈർപ്പമുള്ളതായിരിക്കും, തീരപ്രദേശങ്ങളിലും ആന്തരിക പ്രദേശങ്ങളിലും മൂടൽമഞ്ഞ് രൂപപ്പെടാനുള്ള സാധ്യതയുണ്ട്.
അറേബ്യൻ ഗൾഫിൽ വൈകുന്നേരത്തോടെ പടിഞ്ഞാറ് ദിശയിൽ കടൽ നേരിയതോ മിതമായതോ ആയ രീതിയിൽ പ്രക്ഷുബ്ധമായേക്കാം, ഒമാൻ കടലിൽ ചിലപ്പോൾ നേരിയതോ മിതമായതോ ആയിരിക്കും.