യുഎഇയിൽ ആദ്യത്തെ കുരങ്ങുപനി കേസ് ഇന്നലെ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ താമസക്കാർ എല്ലാ പ്രതിരോധ നടപടികളും പാലിക്കണമെന്ന് ആരോഗ്യ-പ്രതിരോധ മന്ത്രാലയം മുന്നറിയിപ്പ് നൽകി.
ആരോഗ്യ അധികാരികൾ സ്ഥിതിഗതികൾ വിലയിരുത്തി വരികയാണ്. ഈ വൈറസിനെ നേരിടാൻ യുഎഇ സജ്ജമാണെന്നും സർക്കാർ വക്താവ് സ്ഥിരീകരിച്ചു.
വ്യക്തിപരമായ ശുചിത്വം, രോഗിയായ വ്യക്തി ഉപയോഗിക്കുന്ന സാധനങ്ങൾ ഉപയോഗിക്കുന്നത് ഒഴിവാക്കുക, ചർമ്മത്തിൽ തിണർപ്പ് ഉള്ളവരുമായി സമ്പർക്കം ഒഴിവാക്കണം എന്നിങ്ങനെ താമസക്കാർ എല്ലാ പ്രതിരോധ നടപടികളും സ്വീകരിക്കേണ്ടതിന്റെ ആവശ്യകതയും വക്താവ് ഊന്നിപ്പറഞ്ഞു.
മിക്ക കേസുകളിലും രണ്ടോ നാലോ ആഴ്ചയ്ക്കുള്ളിൽ രോഗലക്ഷണങ്ങൾ ഇല്ലാതാകുമെന്ന് വക്താവ് ആവർത്തിച്ചു. ഗുരുതരമായ കേസുകളിൽ പരിമിതമായ സമയത്തേക്ക് ആൻറിവൈറൽ മരുന്ന് ഉപയോഗിക്കാമെന്ന് ആരോഗ്യ-പ്രതിരോധ മന്ത്രാലയം ഇന്നലെ ട്വീറ്റ് ചെയ്തിരുന്നു.