യുവ നടിയെ പീഡിപ്പിച്ച കേസില്‍ ദുബായില്‍ ഒളിവില്‍ കഴിയുന്ന നടനും നിര്‍മാതാവുമായ വിജയ് ബാബു ഇന്ന് തിരിച്ചെത്തിയേക്കില്ല. വിമാന ടിക്കറ്റ് റദ്ദാക്കിയെന്നാണ് സൂചന. വിജയ് ബാബു ഇന്ന് ഹാജരാവുമെന്നാണ് അഭിഭാഷകന്‍ ഹൈക്കോടതിയില്‍ അറിയിച്ചിരുന്നത്. കോടതി അറസ്റ്റ് തടഞ്ഞിട്ടില്ലാത്തതിനാല്‍ വിമാനത്താവളത്തില്‍ വെച്ച് തന്നെ ഇയാളെ പിടികൂടാനുള്ള ഒരുക്കത്തിലായിരുന്നു പൊലീസ്. ഈ സാഹചര്യത്തിലാണ് വിജയ് ബാബു ടിക്കറ്റ് റദ്ദാക്കിയതെന്നാണ് പുറത്തു വരുന്ന വിവരം.
