ആഭ്യന്തര ടൂറിസ്റ്റുകളെ (domestic tourists) ആകർഷിക്കുക എന്ന ലക്ഷ്യത്തോടെ മുതിർന്ന പൗരന്മാർക്ക് (senior citizens) ഇളവ് നൽകാനൊരുങ്ങി ടൂറിസം വകുപ്പ്. സംസ്ഥാനത്ത് വിനോദസഞ്ചാര വകുപ്പിന് കീഴിലുള്ള സഞ്ചാര കേന്ദ്രങ്ങളിൽ മുതിർന്ന പൗരന്മാർക്ക് 50 ശതമാനം ഫീസ് ഇളവ് അനുവദിക്കാൻ തീരുമാനിച്ചു. വിനോദസഞ്ചാര കേന്ദ്രങ്ങളിൽ എത്തുന്ന മുതിർന്ന പൗരന്മാർക്ക് ഇത് വലിയ ആശ്വാസമാകുമെന്ന് വിനോദസസഞ്ചാര വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു.