4 മാസത്തിനിടയിലെ ഉയർന്ന നിരക്ക് : യു എ ഇയിൽ വീണ്ടും 1000 കടന്ന് പ്രതിദിന കോവിഡ് കേസുകൾ

യു എ ഇയിൽ വീണ്ടും പ്രതിദിന കോവിഡ് കേസുകൾ 1000 കടന്നു. ഇന്ന് 2022 ജൂൺ 9 ന് പുതിയ 1031 കൊറോണ വൈറസ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 712 പേർക്ക് രോഗമുക്‌തിയും രേഖപ്പെടുത്തി.  കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് മരണങ്ങളൊന്നും രേഖപ്പെടുത്തിയിട്ടില്ല.

1031 പുതിയ കൊറോണ വൈറസ് കേസുകളോടെ യുഎഇയിൽ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട കൊറോണ വൈറസ് കേസുകളുടെ എണ്ണം 913,984 ആയി. യുഎഇയിൽ കോവിഡുമായി ബന്ധപ്പെട്ടുള്ള ഇത് വരെയുള്ള മരണസംഖ്യ 2,305 ആണ്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 712 പേർ കൂടി രോഗമുക്‌തി നേടിയതോടെ ആകെ മുക്‌തി നേടിയവരുടെ എണ്ണം  896,448 ആയി. 286,851 അധിക പരിശോധനകളിലൂടെയാണ് ഇന്നത്തെ 1031 കോവിഡ് കേസുകൾ കണ്ടെത്തിയത്. നിലവിൽ യുഎഇയിൽ 15,231 സജീവ കോവിഡ് കേസുകളാണുള്ളത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!