സിംഹാസനത്തിൽ ഏറ്റവും കൂടുതൽ കാലം : ബ്രിട്ടനിലെ എലിസബത്ത് രാജ്ഞി റെക്കോർഡ് മറികടന്ന് രണ്ടാം സ്ഥാനത്ത്

ഫ്രാൻസിലെ ലൂയി പതിനാലാമൻ കഴിഞ്ഞാൽ, സിംഹാസനത്തിൽ ഏറ്റവുമധികകാലമിരുന്ന ലോകത്തെ രണ്ടാമത്തെ രാജാവ് എന്ന, തായ്‌ലൻഡ് രാജാവ് ഭൂമിബോൽ അതുല്യതേജിന്റെ (88) റെക്കോർഡ് മറികടന്ന് ബ്രിട്ടനിലെ എലിസബത്ത് രാജ്ഞി (96).

1927 നും 2016 നും ഇടയിലായി 70 വർഷവും 126 ദിവസവുമാണു തായ് രാജാവ് സിംഹാസനത്തിലിരുന്നത്. ഈ റെക്കോർഡാണ് രാജാധികാരത്തിന്റെ എഴുപതാം വർഷം ആഘോഷിക്കുന്ന എലിസബത്ത് രാജ്ഞി മറികടന്നത്. 1643 മുതൽ 1715 വരെ ഫ്രാൻസ് ഭരിച്ച ലൂയി പതിനാലാമനാണു ലോകത്ത് ഏറ്റവും കാലം സിംഹാസനത്തിൽ വാണത്.

1953 ൽ അവരോധിക്കപ്പെട്ട എലിസബത്ത് രാജ്ഞി, തന്റെ മുതുമുത്തശ്ശി വിക്ടോറിയ രാജ്ഞിയെ മറികടന്നു ബ്രിട്ടനിൽ ഏറ്റവുമധികം കാലം സിംഹാസനത്തിലിരുന്ന വ്യക്തിയെന്ന നേട്ടം 2015 സെപ്റ്റംബറിൽ സ്വന്തമാക്കിയിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!